കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ പാംപോറിലുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്കു സമീപത്തുവെച്ച് സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയായിരുന്നു ആക്രമണം. സൈന്യം തിരിച്ചടിച്ചു. എന്നാല്‍, ജനവാസ കേന്ദ്രമായതിനാല്‍ കൂടുതല്‍ ആക്രമണം നടത്താനായില്ലെന്നും തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു.