പാപുവ ന്യൂഗിനിയ ദ്വീപുകളില്‍ ഭൂചലനം ; ലോക രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

പാപുവ ന്യൂഗിനിയ :  തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയ   വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന്‍ മറ്റു രാജ്യങ്ങളില്‍ സുനാമി മുന്നറിയപ്പ് നല്‍കി. റാബൗളില്‍ നിന്ന് 157 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അടുത്ത മൂന്നു മണിക്കൂറിനുള്ളി‍ല്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാപുവ ന്യൂഗിനിയയ്ക്ക് പുറമെ ഇന്തോനേഷ്യ, സോളമന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലും സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാൽ ന്യൂസിലാൻഡ് സർക്കാർ ഇതിനകം രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്് നൽകിക്കഴിഞ്ഞു.അതേസമയം ഇതുവരെ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. സോളമന്‍ ഐലന്‍ഡില്‍ ആഴ്ചകള്‍ക്കു മുമ്പ് ഉണ്ടായ തുടര്‍ചലനങ്ങളെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച ശക്തമായ ഭൂചലനം ഉണ്ടായത്.