ബാങ്കുകളില്‍ 5000ന് മുകളില്‍ ഇനി തുക നിക്ഷേപിക്കുവാന്‍ സാധ്യമല്ല

ന്യൂഡല്‍ഹി : അസാധുവാക്കിയ പഴയ  500,1000 നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം. ഡിസംബര്‍ 30 നു പഴയ നോട്ടുകള്‍ നിക്ഷേപിക്കുവാനുള്ള തീയതി അവസാനിക്കുമ്പോള്‍ അയ്യായിരം രൂപയിലേറെ തുക ഒറ്റതവണമാത്രമേ ബാങ്ക് അക്കൗണ്ടില്‍ ഇനി നിക്ഷേപിക്കാനാകൂ.  എന്നാല്‍  അയ്യായിരത്തിന് താഴെയുള്ള തുക എത്രതവണവേണമെങ്കിലും നിക്ഷേപിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണിത്. ഇത്തരത്തില്‍ പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ചില ബാങ്ക് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായിരുന്നു. കൂടാതെ ചില പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിനു രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.