ചലച്ചിത്രതാരം ജഗന്നാഥവര്‍മ്മ അന്തരിച്ചു

മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ നടൻ ജഗന്നാഥ വർമ (77) അന്തരിച്ചു. നെയ്യാററിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ഞൂറിലേറെ സിനിമകളില്‍ വേഷമിട്ട ഇദ്ദേഹം മലയാള സീരിയല്‍ രംഗത്തും സജീവമായിരുന്നു. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത് എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ മലയാളികള്‍ എന്നും ഓര്‍ക്കുന്നവയാണ്. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു.സിനിമാരംഗത്ത് സജീവമാകുന്നതിന് മുൻപ് തന്നെ പൊലീസ് സേനയിൽ ചേർന്നു. എസ്.പിയായാണ് വിരമിച്ചത്.  അറിയപ്പെടുന്ന കഥകളി കലാകാരൻ കൂടിയാണ്. മകൻ മനുവർമ സിനിമാ നടനാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി മരുമകനാണ്. ഭാര്യ ശാന്താ വർമ. മക്കൾ മനുവർമ, പ്രിയ.