വിജയം ; തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് വിജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ
കരുൺ നായരുടെ ട്രിപ്പിൾ െസഞ്ച്വറി നേട്ടത്തിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ ഏഴ് വിക്കറ്റ് പ്രകടനത്തോടെ അഞ്ചാം ടെസ്റ്റിൽ സൂപ്പർജയവുമായി ഇന്ത്യ. ഇന്നിങ്സിനും 75 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. അവസാന ദിനമായ ഇന്ന് സമനിലയിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷുകാർ 207 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ചെന്നൈയിലെ വിജയത്തോടെ ഇന്ത്യ പരമ്പര 4-0ത്തിന് തൂത്തുവാരി. 2016ല്‍ ഇന്ത്യയുടെ ഒന്‍പതാം ടെസ്റ്റ് വിജയമാണ് ഇത്. ഒരു വര്‍ഷം ഇന്ത്യ ഒമ്പത് ടെസ്റ്റ് ജയിക്കുന്നത് ഇതാദ്യം. ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് ജയിക്കുന്നത് ഇത് രണ്ടാം തവണയാണ്. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കൊഹ്‌ലിക്കും ഈ വിജയം ചരിത്രനേട്ടമാണ്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 282 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 207 റണ്‍സിന് പുറത്താകുകയായിരുന്നു. ഏഴു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ മാസ്‌മരിക പ്രകടനമാണ് ഇന്ത്യയ്‌ക്ക് അപ്രതീക്ഷിതമായി വിജയമൊരുക്കിയത്. ഒരവസരത്തില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 109 റണ‍്സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ തുടരെത്തുടരെ ജഡേജ ആഞ്ഞടിച്ചതോടെ ഇംഗ്ലീഷ് ബാറ്റിംഗ് നിര കടപുഴകുകയായിരുന്നു. 54 റണ്‍സെടുത്ത കീറ്റണ്‍ ജെന്നിങ്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.സ്‌കോര്‍- ഇംഗ്ലണ്ട് 477 & 207, ഇന്ത്യ ഏഴിന് 759