ജീവന്‍ രക്ഷിക്കാന്‍ യാചിച്ചുക്കൊണ്ട് ഫാദര്‍ ടോം ഉഴുന്നാൽ (ഷോക്കിംഗ് വീഡിയോ)

തന്‍റെ ജീവന്‍ രക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യെമനിൽനിന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൻെറ പുതിയ വിഡിയോ സന്ദേശമെത്തി. ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാൻ ആരും ശ്രമിക്കാത്തതെന്ന് ഫാ.ടോം വിഡിയോയിൽ വ്യക്തമാക്കി. മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കിൽ സഹായം ലഭിക്കുമായിരുന്നു. തട്ടിക്കൊണ്ടുപോയവർ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ആരും പ്രതികരിക്കുന്നില്ല. തന്റെ മോചനത്തിനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് വീഡിയോയില്‍ ഉഴുന്നാലില്‍ അഭ്യര്‍ത്ഥിക്കുന്നു. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും ഫാദര്‍ ആവശ്യപ്പെടുന്നുണ്ട് . ഫ്രാൻസിൽ നിന്നുള്ള മാധ്യമപ്രവർത്തകയെ മോചിപ്പിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രസർക്കാർ, രാഷ്ട്രപതി, ക്രൈസ്തവ സഭകൾ, മാർപാപ്പ എന്നിവർ തന്റെ മോചനത്തിനായി ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.തന്നെ പിടികൂടിയവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അബുദാബിയിലെ ബിഷപ്പ് ഒരു നടപടിയും എടുക്കുന്നില്ലെന്നും ഫാദര്‍ ആരോപിക്കുന്നു. അബുദാബിയിലുള്ള ബന്ധു വഴിയാണ് തങ്ങള്‍ക്ക് വീഡിയോ ലഭിച്ചിരിക്കുന്നതെന്ന് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ കേരളത്തിലുള്ള ബന്ധുക്കള്‍ പറഞ്ഞു. പാലാ രാമപുരം സ്വദേശിയായ ഫാദര്‍ ടോമിനെ കഴിഞ്ഞ മാര്‍ച്ച് നാലിനാണ് തട്ടിക്കൊണ്ടു പോയത്. യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍ എത്തിയ കലാപകാരികള്‍ കന്യാസത്രീകളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയുമായിരുന്നു. സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടിൽനിന്നാണ് വിഡിയോ യൂട്യൂബിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല.യൂട്യൂബില്‍ പോസ്റ്റു ചെയ്തിരിക്കുന്നയാള്‍ ആരെന്ന് വ്യക്തമല്ല. ഈ അക്കൗണ്ടില്‍ ഈ ഒരൊറ്റ വീഡിയോ മാത്രമാണുള്ളത്.