വാട്സ് ആപ്പിനെയും , ഫേസ്ബുക്കിനെയും കടത്തിവെട്ടി മോദിയുടെ ഭീം ആപ്പ്
മുംബൈ : കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പെയ്‌മെന്റിനുള്ള ഭീം എന്ന ആപ്പ് ആണ് ഇന്ത്യയില്‍ വാട്സ് ആപ്പിനെയും , ഫേസ്ബുക്കിനെയും എല്ലാം പിന്നിലാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലാണ് സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഇവ ഒന്നാമതെത്തിയത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളാണ് ഈ ലിസ്റ്റില്‍ ഉള്ളത്. മൈ ജിയോ, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, ഫെയ്‌സ്ബുക്ക് എന്നീ ആപ്ലിക്കേഷനുകളാണ് സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഭീമിന് പിന്നിലുള്ളത്. നിലവില്‍ ഭീമിന് ആന്‍ഡ്രോയ്ഡ് പതിപ്പ് മാത്രമേ ഉള്ളൂ. അധികം വൈകാതെ ആപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പും എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഓഫ്‌ലൈന്‍ ഉപയോഗം ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോഞ്ച് ചെയ്ത ആപ്ലിക്കേഷന്‍ ഇതിനകംതന്നെ പത്തു ലക്ഷത്തിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. ട്രെന്‍ഡിങ് ആപ്പുകളിലും ഭീം ആണ് ഒന്നാമത്.