സാന്ദ്രാ തോമസും വിജയ് ബാബുവും അടിച്ചു പിരിഞ്ഞു ; ജഗഡ ,ജഗഡ , ദുശ്മന്‍
മലയാള സിനിമയില്‍ മൊത്തത്തില്‍ ഇപ്പോള്‍ പ്രശ്നങ്ങളാണ്. സിനിമാ സമരം ഒരു വശത്ത് , നിര്‍മ്മാതാക്കള്‍ , വിതരണക്കാര്‍ , തിയറ്റര്‍ ഉടമകളുടെ തമ്മിലടി മറുവശത്ത് , പുതിയ സിനിമകളുടെ റിലീസ് മാറ്റുന്നു,ഇപ്പോള്‍ തിയറ്ററില്‍ ഓടുന്ന സിനിമകളെ തടയുന്നു എന്ന് വേണ്ട ആകെ ജഗപൊഗയാണ് കാര്യങ്ങള്‍. അതിനിടയില്‍ ഇപ്പോളിതാ പുതിയ ഒരു പ്രശ്നം കൂടി. മലയാള സിനിമയിലെ യുവ നിര്‍മ്മാതാക്കളും , അഭിനേതാക്കളുമായ സാന്ദ്രാ തോമസും വിജയ് ബാബുവും അടിച്ചു പിരിഞ്ഞു. ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന പേരില്‍ ഒരു കമ്പനി നടത്തി വരികയായിരുന്നു. ഇതിന്റെ ഉടമസ്ഥതാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാംങ്കളിയില്‍ അവസാനിച്ചത്.തുടര്‍ന്ന്‍ വിജയ് ബാബു മര്‍ദിച്ചു എന്ന് കാട്ടി സാന്ദ്ര പോലീസില്‍ പരാതി നല്‍കി. ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിലെത്തി ചികിത്സ തേടി. എളമക്കര പൊലീസ് ആശുപത്രിയിലെത്തി സാന്ദ്രയുടെ മൊഴി എടുത്തു.സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്. സാന്ദ്രയുടെ മൊഴിയില്‍ എളമക്കര പോലീസ് വിജയ് ബാബുവിന് എതിരെ കേസെടുത്തിരിക്കുകയാണ്. ദേഹോപദ്രവം ഏല്‍പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.