സെല്‍ഫി അടിമകളുടെ എണ്ണം കൂടുന്നു ; ചികിത്സ തേടുന്നവരുടെ എണ്ണവും

യുവാക്കളില്‍ പടര്‍ന്നുപിടിച്ച ഒരു നിശബ്ദ രോഗമാണ് സെല്‍ഫിസൈഡ്. എന്താണ് ഈ സെല്‍ഫിസൈഡ് എന്നാണ് ചോദ്യമെങ്കില്‍ ഇതാ ഉത്തരം. നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണില്‍ നിങ്ങള്‍ സെല്‍ഫി എടുക്കുന്ന നേരം നിങ്ങളുടെ ചിത്രങ്ങള്‍ക്ക് വിചാരിച്ച അത്ര ആകര്‍ഷണം ഇല്ല എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ ?. തന്‍റെ മൂക്ക് പോരാ, കണ്ണുകള്‍ പോരാ ചുണ്ടിന് എന്തോ കുഴപ്പം ഉണ്ട് എന്നൊക്കെ തോന്നിയതിനു ശേഷം ഇതൊക്കെ ഓപ്പറേഷന്‍ ചെയ്താല്‍ ശരിയാകും എന്ന ഇപ്പോഴുള്ള തലമുറയുടെ തോന്നലിനു വൈദ്യ ശാസ്ത്രം നല്‍കിയിരിക്കുന്ന പേരാണ് സെല്‍ഫിസൈഡ്. അതുപോലെ സെല്‍ഫിയില്‍ സുന്ദരികളാകാന്‍ ഭക്ഷണം കഴിക്കാതെ ശരീരഭാരം നിയന്ത്രിക്കുന്നവരും കുറവല്ല. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പലരും ചെന്ന് ചാടുന്നത്. ചിത്രങ്ങള്‍ എടുത്തിട്ട് അവ കൊള്ളത്തില്ല എന്ന ചിന്ത സെല്‍ഫിയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ വിഷാദ രോഗങ്ങള്‍ അടക്കമുള്ള മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. അത്തരത്തില്‍ സെല്‍ഫി ഭ്രമം മൂത്ത മൂന്നു പേര്‍ എയിംസില്‍ ഇപ്പോള്‍ ചികിത്സ തേടുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പതിനെട്ടുകാരിയായ ഡല്‍ഹിയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി തന്റെ മൂക്ക് ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് എയിംസിലെ ഇഎന്റി വിഭാഗത്തെ സമീപിച്ചു. പരിശോധനയില്‍ മൂക്കിനു യാതൊരു കുഴപ്പവും ഇല്ലെന്നു കണ്ടെത്തിയ ഡോക്ക്ട്ടര്‍ പെണ്‍കുട്ടിയെ മനശാസ്ത്ര വിഭാഗത്തില്‍ പറഞ്ഞയച്ചു.അവിടെ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അമിതമായ സെല്‍ഫി ഭ്രമം കാരണം മാനസികമായ കുഴപ്പത്തിലാണ് എന്ന് തെളിയുകയായിരുന്നു. ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് വന്നിട്ട് ഡോക്ടര്‍മാര്‍ മനശാസ്ത്ര വിഭാഗത്തിലേക്ക് പറഞ്ഞുവിടുന്ന പലരില്‍ ഒരാള് മാത്രമായിരുന്നു ഈ പെണ്‍കുട്ടി. മുന്‍പ് ശ്രീഗംഗാ റാം ആശുപത്രിയിലും ശരീര ഭാഗത്തിന് ശസ്ത്രക്രിയ വേണമെന്നാവശ്യപ്പെട്ട് രണ്ടുപേര്‍ എത്തിയിരുന്നു. അമേരിക്കല്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 ശതമാനത്തോളം ആളുകള്‍ സെല്‍ഫിസൈഡിന്റെ പിടിയിലാണ്. അതുപോലെ ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ യുവതികളുടെയും , അതുപോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും നഗ്ന സെല്‍ഫി വീഡിയോകളും ചിത്രങ്ങളും ഇത്രകണ്ട് പ്രച്ചരിക്കുവാന്‍ കാരണവും ഈ സെല്‍ഫിസൈഡ് തന്നെയാണ്. തങ്ങള്‍ സുന്ദരിയാണോ അല്ലയോ എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുവാന്‍ വേണ്ടി അവര്‍ തങ്ങളുടെ കാമുകന്മാര്‍ക്കും, സുഹൃത്തുക്കള്‍ക്കും അയക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്.