നീന്തല്‍ ക്ലാസുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പങ്കെടുക്കണമെന്ന് സ്വിസ് കോടതി

ബാസല്‍: യൂറോപ്യന്‍ കോടതിയില്‍ നിന്നും സ്വിസ്സ് സര്‍ക്കാരിന് അനുകൂലമായ വിധി. സ്‌കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായി ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ക്‌ളാസുകളില്‍ പങ്കെടുക്കുന്നതില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം ന്യായമെന്നാണ് യൂറോപ്യന്‍ കോടതി വിധി. മുസ്ലിം പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്തല്‍ പഠിപ്പിക്കുന്നതു സംബന്ധിച്ച് തുര്‍ക്കിയില്‍ ജനിച്ച സ്വിസ് ദമ്പതികള്‍ യൂറോപ്യന്‍ കോടതിയില്‍ നല്‍കിയ കേസിലാണ് വിധി.

വിശ്വാസം പരിഗണിച്ച് തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ നീന്തല്‍ക്‌ളാസുകളില്‍നിന്ന് ഒഴിവാക്കണമെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. മതപരമായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ കാര്‍ത്തവ്യമാണ് നിറവേറ്റിയതെന്നു കോടതി നിരീക്ഷിച്ചു. രക്ഷിതാക്കളെന്നനിലയില്‍ കടമ നിര്‍വഹിക്കാത്തതിന്റെ പേരില്‍ 1400 സ്വിസ് ഫ്രാങ്‌സ് പിഴയടക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.