രാത്രിയില്‍ വീട്ടില്‍ വരാന്‍ വൈകി; ഭാര്യ ഗുണ്ടകളെ വിട്ടു ഭര്‍ത്താവിനെ പഞ്ഞിക്കിട്ടു
പാക്കിസ്ഥാനിലാണ് സംഭവം.അവിടെ ലുബ്‌ന ഖമര്‍ രാജ എന്ന സ്ത്രീയാണ് സ്വന്തം ഭര്‍ത്താവിനു കൊട്ടേഷന്‍ കൊടുത്തത്.നിരന്തരമായുള്ള തന്റെ പ്രതിഷേധത്തെ വകവെക്കാതെ രാത്രിയില്‍ നേരം വൈകി വീട്ടില്‍ വന്നതിനാണ് ലുബ്‌ന ഗുണ്ടകളെ അയച്ച് ഭര്‍ത്താവിനോടുള്ള തന്റെ പ്രതികാരം തീര്‍ത്തത്. അഞ്ചു ലക്ഷം രൂപയാണ് സ്ത്രീ ഇതിനുവേണ്ടി ഗുണ്ടകള്‍ക്ക് നല്‍കിയത്. അതും വീട്ടില്‍ കയറിയാണ് ഗുണ്ടകള്‍ ഭര്‍ത്താവിനെ തല്ലിയത്. തല്ലിയ സമയം സ്ത്രീയും വീട്ടില്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ മോഷണശ്രമമാണെന്ന പ്രാഥമിക നിഗമനത്തില്‍ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.പിന്നീടാണ് മൊഴികളിലെ ചില പൊരുത്തക്കേടുകള്‍ ലുബ്‌നയിലേക്ക് അന്വേഷണം എത്തിച്ചത് . അന്വേഷണത്തിനിടയില്‍ സംഭവം നടന്ന ദിവസം ലുബ്‌ന അറബ് ഗള്‍ എന്നയാളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തി. പരസ്ത്രീബന്ധത്തെ ചൊല്ലി ലുബ്‌നയും ഭര്‍ത്താവും നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇതാണ് അന്വേഷണം ഇവരിലെയ്ക്ക് തിരിയുവാന്‍ കാരണമായത്. തുടര്‍ന്ന് സ്ത്രീയെ ഉപയോഗിച്ച് തന്നെ പോലീസ് ഗുണ്ടകളെ വലയില്‍ വീഴ്ത്തുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനു പരസ്ത്രീ ബന്ധം ഉണ്ടോ ഇല്ലയോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.