വേശ്യ എന്ന് വിളിച്ചാലും സംഘി എന്ന് വിളിക്കല്ലേ എന്ന് രശ്മി നായര്‍ ; സംഘികള്‍ മാത്രമല്ല സഖക്കന്മാരും കണക്കാ എന്ന് തുറന്നുപറച്ചിലും

സോഷ്യല്‍ മീഡിയയില്‍ രശ്മി നായര്‍ക്കും ഭര്‍ത്താവിനും എതിരെയുള്ള ആക്രമണം അവസാനിക്കുന്നില്ല. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇരുവരും ഒളിച്ചോടാതെ തങ്ങള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കിയതാണ് ഫേസ്ബുക്ക് സദാചാര വാദികളെ ദേഷ്യം പിടിപ്പിച്ചത്. തുടര്‍ന്ന്‍ ഇരുവര്‍ക്കും എതിരെ വ്യാപകമായ രീതിയില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാഹുല്‍ ഇടതുപക്ഷ ചിന്താഗതിക്കാരന്‍ ആയതുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആണ് മുഖ്യമായും ഇരുവരെയും ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എരിതീയില്‍ എണ്ണ ഒഴിക്കുന്നതു പോലെ ഇവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രശ്മിയും പശുപാലനും രംഗത്ത് വന്നതോടെ ഇരുവരുടെയും ഫേസ്ബുക്ക് പ്രൊഫൈല്‍ തെറികള്‍ കൊണ്ട് നിറഞ്ഞു എന്ന് പറയാം. അവസാനമായി രശ്മി കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ്‌ ഒരേ സമയം സംഘികളെയും , കമ്മികളെയും ചൊടിപ്പിച്ചു. വേശ്യ എന്ന് വിളിച്ചാലും സംഘി എന്ന് വിളിക്കല്ലേ എന്നാണു രശ്മി നായര്‍ തന്‍റെ ഫേസ്ബുക്ക് വഴി പറഞ്ഞിരിക്കുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ നാള്‍ മുതല്‍ ആക്രമണം തുടരുകയാണ് എന്നും സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാൽ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റ് പറയുക. എന്തായാലും സ്വന്തം നാട്ടിൽ ഇക്കാര്യത്തിൽ സംഘികളും സഖാക്കളും തമ്മിലുള്ള അന്തർധാരയും നേരിട്ട് തന്നെ അനുഭവിക്കാൻ കഴിഞ്ഞു എന്നും രശ്മി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ജാമ്യത്തിൽ ഇറങ്ങിയ ദിവസം മുതൽ ആക്രമണം തുടരുകയാണ് സോഷ്യൽ മീഡിയയിൽ മാത്രമല്ല ജീവിതത്തിൽ. സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാൽ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റ് പറയുക. എന്തായാലും സ്വന്തം നാട്ടിൽ ഇക്കാര്യത്തിൽ സംഘികളും സഖാക്കളും തമ്മിലുള്ള അന്തർധാരയും നേരിട്ട് തന്നെ അനുഭവിക്കാൻ കഴിഞ്ഞു. പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല വേണ്ട എന്ന് മനസുകൊണ്ട് തീരുമാനിച്ചിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ അലോരസപെടുത്തുന്നത് എന്താണ് എന്ന ബോധ്യമുള്ളതു കൊണ്ടാണ്. പിന്നെ തോൾചേർന്ന് നിൽക്കാൻ അവൻ കൂടി ഉള്ളപ്പോൾ എനിക്കീ മഹാപ്രപഞ്ചം തന്നെ വീടാക്കിമാറ്റാൻ കഴിയുമ്പോൾ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഞാനെന്റെ ശരീരത്തിന്റെ സങ്കുചിതത്വത്തിലേക്കു എരിഞ്ഞടങ്ങില്ല. പിന്നെ വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ മറിചായിരുന്നു എങ്കിൽ ചിലപ്പോൾ അഭിമാനക്ഷതം തോന്നിയേനെ.

പലരും ചോദിക്കുന്നു കമന്റ് ബോക്സ്‌ അടച്ചുകൂടെ ?ഫോട്ടോകൾ ഫ്രണ്ട്‌സ് ഒൺലി ആക്കികൂടെ ?
തെറിവിളിക്കുന്നവരോടും ഉള്ള ജനാതിപത്യ മര്യാദ കൊണ്ടൊന്നുമല്ല അത് ചെയ്യാത്തത്, എന്നെ പുകഴ്ത്തുന്നവരും പിന്താങ്ങുന്നവരും മാത്രമുള്ള മൂഢ സ്വർഗത്തിൽ ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ ജീവിക്കുന്ന സമൂഹത്തിലെ വാ കൊണ്ട് വിസർജിക്കുന്നവരെയും ലിംഗം കൊണ്ട് സംസാരിക്കുന്നവരെയും കണ്ടുകൊണ്ടു അതിൽ നിന്നുള്ള ദുർഗന്ധം മൂക്കുപൊത്തിയായാലും സഹിച്ചുകൊണ്ട് ഇതൊക്കെയാണ് എനിക്ക് ചുറ്റുമുള്ള ഇരുട്ടിന്റെ മറപറ്റി നിൽക്കുന്ന സമൂഹം എന്ന് തിരിച്ചറിഞ്ഞു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.