സോഷ്യല്‍ മീഡിയയില്‍ പരാതി ഉന്നയിക്കുന്ന സൈനികര്‍ക്ക് എതിരെ കര്‍ശന നടപടി
ന്യൂഡൽഹി : ജവാന്‍മാര്‍ സോഷ്യല്‍ മീഡിയ വഴി പരാതിയുന്നയിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കരസേനാമേധാവി ബിപിന്‍ റാവത്. ജവാന്‍മാര്‍ക്ക് പരാതിയുന്നയിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. അവിടെ പരാതി ബോധിപ്പിച്ചിട്ട് തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ തന്നെ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. കരസേനാദിനത്തിന്റെ ഭാഗമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ചില സഹപ്രവർത്തകർ അവരുടെ പ്രശ്നങ്ങൾക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഇത് ജവാൻമാരുടെ അച്ചടക്കത്തെയും ആത്മവീര്യത്തെയും ബാധിക്കുന്നു. അതുവഴി സൈന്യത്തിെൻറയും. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖയിലെ അതിർത്തി രക്ഷാസേനാംഗങ്ങൾക്ക് മോശം ഭക്ഷണം നൽകുന്നതിനെ കുറിച്ച് ജവാൻ തേജ് ബഹദൂർ യാദവ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനെ തുടർന്ന് നിരവധി ജവാൻമാർ തങ്ങളുടെ ദുരിതങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ വസ്ത്രം അലക്കാനും ബൂട്ട് പോളിഷ് ചെയ്യാനും നായയെ പരിപാലിക്കുന്നതിനുമെല്ലാം നിർബന്ധിക്കുന്നതായി ഒരു ജവാൻ പോസ്റ്റ് ചെയ്തിരുന്നു.എന്നാൽ, എല്ലാ പ്രശ്നങ്ങൾക്കും സൈന്യത്തിന് അതിേൻറതായ പരിഹാര മാർഗങ്ങളുണ്ടെന്ന് റാവത്ത് പറഞ്ഞു. എല്ലാ സൈനികോദ്യോഗസ്ഥർക്കും അവർക്ക് വേണ്ട പലതരം ചില്ലറപ്പണികൾ ചെയ്യാൻ സഹായിയുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുേമ്പാൾ ഇൗ സഹായികൾ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഏറ്റെടുക്കുന്നുണ്ട്. തിരിച്ച് ഉദ്യോഗസ്ഥർ സഹായികളെയും സംരക്ഷിക്കുന്നു. സമാധാനം നിലനിൽക്കുന്നിടങ്ങളിൽ ഇവർ ഉദ്യോഗസ്ഥരെ എല്ലാകാര്യങ്ങളിലും സഹായിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.