ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി ഇടവഴിയിലുപേക്ഷിച്ചു
ലണ്ടന്‍: ഇന്ത്യന്‍ വംശജയായ വനിതയെ ബ്രിട്ടനില്‍ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. 17 വര്‍ഷമായി ലെസ്റ്ററില്‍ താമസക്കാരിയായ കിരണ്‍ ദോഡിയ എന്ന സ്ത്രീയുടെ മൃതദേഹമാണ് പെട്ടിയിലാക്കിയ നിലയില്‍ ലെസ്റ്ററിലെ കോര്‍ണര്‍ സ്ട്രീറ്റിലെ നടപ്പാതയില്‍ കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭര്‍ത്താവ് അശ്വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായിട്ടാണ് വിവരം. വര്‍ഷങ്ങളായി ലെസ്റ്ററിലെ കോള്‍ സെന്ററില്‍ ജോലി നോക്കുകയായിരുന്നു കിരണ്‍. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.