മാര്‍ച്ച് കഴിഞ്ഞാലും ജിയോയുടെ സൌജന്യ സേവനങ്ങള്‍ തുടരും എന്ന് അംബാനി
മുംബൈ : ജിയോ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. മാർച്ച് 31ന് അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയർ ഒാഫറിന് ശേഷവും റിലയൻസ് ജിയോ സൗജന്യ സേവനം തുടരുമെന്ന് സൂചന. മാർച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക് കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുക. ജൂൺ 30 വരെ പുതിയ ഒാഫറിന് കാലവധിയുണ്ടായിരിക്കും. പുതിയ ഒാഫർ പ്രകാരം വോയ്സ് കോളുകൾ പൂർണ സൗജന്യമായിരിക്കും. 4ജി ഡാറ്റയ്ക്ക് 100 രൂപയാകും ഈടാക്കുക. കോളുകള്‍ സൗജന്യമായിരിക്കും. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അംബാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല. സെപ്തംബർ 5നായിരുന്നു ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. നാല് മാസത്തിനകം 72 മില്യൺ ഉപഭോക്തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത് ചരിത്രം കുറിച്ചിരുന്നു. ജിയോയുടെ ഒാഫറുകൾ മൂലം രാജ്യത്തെ മുൻ നിര ടെലികോം സേവനദാതാക്കളായ െഎഡിയ, എയർടെൽ, വോഡഫോൺ എന്നിവർക്കെല്ലാം നിരക്ക് കുറക്കേണ്ടി വന്നിരുന്നു. സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്തകളുടെ എണം കുറയുമെന്ന് ടെക് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച് 31ന് ശേഷം ജിയോക്ക് പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ് കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ് സ്വീകരിക്കുന്നത്. ജിയോ രാജ്യത്ത് അവതരിപ്പിച്ചതോടൊപ്പം ആദ്യത്തെ മൂന്ന് മാസത്തേയ്ക്കായിരുന്നു സൗജന്യം ഉപയോഗം അനുവദിച്ചിരുന്നത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി നല്‍കുകയായിരുന്നു.