അമൃതാനന്ദമയി മഠം കുറ്റവാളികളുടെ ഇടമെന്ന് ആര്‍ എസ് എസ് നേതാവ്

അമൃതാനന്ദമയി മാഠത്തിനു എതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍ ആര്‍ എസ് എസ് നേതാവ് രംഗത്ത്. മുന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനും നേതാവുമായ സോമശേഖരനാണ് ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവുംവലിയ മതമാഫിയയാണ് അമൃതാനന്ദമയി എന്നും നിയമവിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങളാണ് അമൃതാനന്ദമയി മഠത്തില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരെ മതമാഫിയ എന്ന് വിളിക്കുന്നതെന്നും സോമശേഖരന്‍ വ്യക്തമാക്കി. കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെ ഉള്ള നിരവധി കുറ്റകൃത്യങ്ങള്‍ അമൃതാനന്ദമയി മഠത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയ ശേഷം കേസുകള്‍ മുക്കുകയാണെന്നും ടിആര്‍ സോമശേഖരന്‍ ആരോപിക്കുന്നു. വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ട് ചില രാഷ്ട്രീയശക്തികള്‍ ഈ കേസുകള്‍ അട്ടിമറിക്കുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് കൊണ്ട് വോട്ട് കിട്ടാനോ കുറയാനോ പോകുന്നില്ലെന്നും സോമശേഖരന്‍ പറയുന്നു. കൂടാതെ പല ക്ഷേത്രങ്ങളും പള്ളികളും മാഫിയകളാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അറകളിലിരിക്കുന്ന രത്‌നങ്ങളും മാഫിയയുടെ ഭാഗമാണെന്ന് ടിആര്‍ സോമശേഖരന്‍ ആരോപിക്കുന്നു. അമൃതാനന്ദമയിയുടെ മതമാഫിയയുടേത് ഉള്‍പ്പെടെയുള്ളവയുടെ സ്വത്ത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്നും ടിആര്‍ സോമശേഖരന്‍ ആവശ്യപ്പെട്ടു. ഭൂമി കയ്യേറ്റവും, നികുതി വെട്ടിപ്പും, അനധികൃത കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെ ഉള്ളവയും പരിശോധിക്കണമെന്ന് ടിആര്‍ സോമശേഖരന്‍ ആവശ്യപ്പെട്ടു. അതുപോലെ ബാബാരാംദേവ്, ശ്രീശ്രീ രവിശങ്കര്‍ എന്നിവര്‍ക്കെതിരെയും മുന്‍ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഗോതമ്പുപൊടികളും പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന രാംദേവിന് അധോലോക സാമ്രാജ്യമുണ്ടെന്നും സോമശേഖരന്‍ ആരോപിച്ചു.