ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലത കാണല്‍ ; പട്ടികയില്‍ ആലപ്പുഴയും ത്രിശൂരും

അത്രയ്ക്ക് നല്ലതല്ലാത്ത ഒരു പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് നമ്മുടെ ജില്ലകളായ ആലപ്പുഴയും തൃശൂരും. കാര്യം വേറൊന്നുമല്ല ഇന്റര്‍നെറ്റില്‍  കുട്ടികളുടെ അശ്ലീലത കാണുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇടപിടിച്ചിരിക്കുയാണ് ഈ രണ്ടു ജില്ലകളും. ഇന്ത്യയില്‍ നിന്നും അമൃത്സര്‍, ലക്‌നൗ എന്നി നഗരങ്ങളും ലിസ്റ്റില്‍ ഇടംനേടിയവരില്‍പെടുന്നു. കഴിഞ്ഞ ആറ് മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. 2016 ജൂലൈ ഒന്നുമുതല്‍ 2017 ജനുവരി 15 വരെയുള്ള കാലയളവിനുള്ളില്‍ 4.3 ലക്ഷം അശ്ലീല ചിത്രങ്ങളുടെ ഫയലുകളാണ് ഷെയര്‍ ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ദില്ലിയും മൂന്നാം സ്ഥാനത്ത് ലക്്‌നൗവും ആണുള്ളത്. ചൈല്‍ഡ് പോണ്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് സോഷ്യല്‍മീഡിയയിലെ പ്രൈവറ്റ് ഗ്രൂപ്പുകള്‍ വഴിയാണെന്ന് കണ്ടെത്തിയത്. 2015-2016 വര്‍ഷത്തില്‍ കേസുകളാണ് കുട്ടികളുള്‍പ്പെട്ട 1,540 ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്റര്‍പോള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും പത്ത് ലക്ഷം വരെ പിഴ ലഭിക്കാവുന്ന കുറ്റവുമാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും ഗുരുതരമായ കുറ്റമാണെന്നിരിക്കെ നിയമം ലംഘിച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിലങ്ങുതടിയാവുന്നത് വിദേശ സെര്‍വ്വറുകളാണ്. വിദേശ സ്ഥാപിച്ചിട്ടുള്ള ഇത്തരം സെര്‍വ്വറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രാപ്തമായ നിയമങ്ങളുടെ അഭാവവും പ്രശ്‌നം ഗുരുതരമാക്കുന്നു.