സ്വര്‍ണ്ണക്കടത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികന്‍ പിടിയില്‍

കൊച്ചി :  അനധികൃതമായി  സ്വര്‍ണ്ണം കടത്തിയതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികന്‍ പിടിയില്‍. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് വൈദികനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.   100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്‌ലേറ്റ് പൊതിഞ്ഞ നിലയിലായിരുന്നു. ഖത്തര്‍ എയര്‍വെയ്‌സില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നാണ് വൈദികന്‍ എത്തിയത്. സ്വര്‍ണ്ണക്കടത്തില്‍ വിമാനത്താവളങ്ങളില്‍ യാത്രികര്‍ പിടിയിലാകുന്നത് സാധാരണ സംഭവമാണ് എങ്കിലും  ആദ്യമായാണ് ഒരു വൈദികന്‍ പിടിയിലാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.