സ്ലോവാക്യയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
ബ്രാറ്റിസ്ലാവ: മലയാളി പ്രവാസികളുടെ ഇടയില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശം വിളിച്ചറിയിച്ച് രൂപംകൊണ്ട വേള്‍ഡ് മലയാളി ഫെഡറേഷന് മധ്യയൂറോപ്പിലെ സ്ലോവാക്യയില്‍ പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു. ഇത് ആദ്യമാണ് ഒരു ആഗോള സംഘടന സ്ലോവാക്യയിലെ മലയാളികളെ ഒരേ കുടകീഴില്‍ അണിനിരത്തുന്നത്.
ബ്രാറ്റിസ്ലാവയില്‍ നടന്ന ആദ്യ യോഗത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക അംബാസിഡര്‍ എന്ന് സ്ലോവാക്യയില്‍ അറിയപ്പെടുന്ന വനിത വിയര വോയിജിത്‌കോവ പുതിയ പ്രൊവിന്‍സ് ഉത്ഘാടനം ചെയ്തു. സംഘടനയുടെ ഘടനയെക്കുറിച്ചും, സഹാനുഭൂതിയിലും, സഹവര്‍ത്തിത്വത്തിലും ഒന്നായി നിന്നുകൊണ്ട് പ്രവാസിമലയാളി സമൂഹത്തില്‍ ശ്കതമായ ഒരു ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് വളര്‍ത്തിയെടുക്കേണ്ടതിനെപ്പറ്റിയും, ഡബ്‌ള്യു.എം.എഫ് എങ്ങനെയാണ് ഈ കാര്യത്തില്‍ മാതൃകയായി മാറുന്നതിനെക്കുറിച്ചും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളികുന്നേല്‍ സംസാരിച്ചു.
ഫാ. ജോണി ജോര്‍ജ് അമ്പാട്ട് (രക്ഷാധികാരി), ഡോ. റോബിന്‍ രാജു (പ്രസിഡന്റ്), അവിനാശ് വിജയകുമാര്‍ (സെക്രട്ടറി), മനോജ് കുമാര്‍ സുരേന്ദ്രന്‍ നായര്‍, അശ്വതി മനോജ് കുമാര്‍ (വൈസ് പ്രെസിഡന്റുമാര്‍), മനോജ് കുമാര്‍ നാഗേന്ദ്രന്‍ നായര്‍, ജിബി പോള്‍ ആറ്റുപുറം (ജോയിന്റ് സെക്രട്ടറിമാര്‍), ലിബിന്‍ പി. മോഹനന്‍ (ട്രഷറര്‍), സനല്‍ വര്‍ഗീസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), രാഹുല്‍ പീതാംബരന്‍ (സ്‌പോര്‍ട്‌സ് ക്ലബ്) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു.
റെജി ആന്റണി, വിഷ്ണു രവി, അഭിലാഷ് സതികുമാര്‍, ഷമീര്‍ ഷിഹാബുദീന്‍, ജയദീഷ് മുരളീധരന്‍, ഷിജി ജിബി പോള്‍, സേതുമോള്‍ അവിനാശ്, നിത്യ രാഹുല്‍, ഷിജു, റിയാസ്, അരുണ്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നിയമിച്ചു. സ്ലോവാക്യയില്‍ ചിതറിക്കിടക്കുന്ന മലയാളികളെ ഒന്നിപ്പിക്കാനും സഹായം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഇടപെടലുകള്‍ നടത്താനുമുള്ള ശ്രമങ്ങളാണ് സംഘടന ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്.