കാശ്മീരില്‍ മഞ്ഞിടിഞ്ഞുവീണ് സൈനികനടക്കം അഞ്ചുപേര്‍ മരിച്ചു
ജമ്മു കശ്മീരിലുണ്ടായ ശക്തമായ ഹിമപാതത്തില്‍ ഒരു സൈനിക മേജര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് അഞ്ച് പേര്‍ മരിച്ചത്. ജമ്മുകശ്മീരിലെ സോണമാർഗിൽ സൈനിക ക്യാമ്പിനു മേൽ മഞ്ഞിടിഞ്ഞ് വീണാണ് ഒരു സൈനികൻ മരിച്ചത് . നിയന്ത്രണ രേഖക്ക് സമീപം സുർസെ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലിലാണ് ഒരു കുടുംബത്തിലെ നാലുപേർ മറിക്കാന്‍ കാരണമായത്.മെഹരാജുദ്ദീന്‍ ലോണ്‍ (55), ഭാര്യ അസീസി (50), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷാന്‍ (19) എന്നിവരാണ് മരണപ്പെട്ടത്. ലോണിന്റെ മറ്റൊരു മകന്‍ റയീസ് അഹമ്മദ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിെൻറ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ മഞ്ഞിടിച്ചിലിനെ തുടർന്ന് 11 സൈനികർ മരിച്ചിരുന്നു. താഴ്‌വരയില്‍ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.