കേരളത്തില്‍ വനിതാ പോലീസ് ബെറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വനിത പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപവത്​കരിക്കാൻ മന്ത്രിസഭ യോഗത്തില്‍   തീരുമാനം.  കണ്ണൂരോ തിരുവനന്തപുരമോ ആയിരിക്കും ബറ്റാലിയൻ ആസ്ഥാനം. വനിത പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.  1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവില്‍ദാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 5 െ്രെഡവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, 1 ആര്‍മറര്‍ എസ്.ഐ, 20 ക്യാമ്പ് ഫോളോവര്‍മാര്‍, 1 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയര്‍ സൂപ്രണ്ട്, 1 കാഷ്യര്‍ / സ്‌റ്റോര്‍ അക്കൗണ്ടന്റ്, 8 ക്ലാര്‍ക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.കൂടാതെ  74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കുവാനും തീരുമാനമുണ്ട്. പോലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമന യോഗ്യത നേടിയവരുമായ 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും. അത്‌ലറ്റിക്‌സ് (സ്ത്രീകള്‍) വിഭാഗത്തില്‍ 12 പേര്‍ക്കും പുരഷന്‍മാരുടെ വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കും ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും നാലു വീതവും നിയമനം ലഭിക്കും. ഫുട്‌ബോള്‍ വിഭാഗത്തില്‍ ആറും, ജൂഡോ വിഭാഗത്തില്‍ പത്തും നീന്തല്‍ വിഭാഗത്തില്‍ പന്ത്രണ്ടും, വാട്ടര്‍ പോളോ വിഭാഗത്തില്‍ പന്ത്രണ്ടും, ഹാന്റ് ബോള്‍ വിഭാഗത്തില്‍ പന്ത്രണ്ടും പേര്‍ക്ക് നിയമനം ലഭിക്കും.