ലോ കോളേജിന്റെ അംഗീകാര രേഖകള്‍ കേരള ര്‍വകലാശാലയുടെ കയ്യില്‍ പോലും ഇല്ല എന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : ലോ കോളേജ് വിവാദം കത്തിനിക്കുന്ന സമയം ലോ അക്കാദമിക്ക്​ അംഗീകാരം നൽകിയതി​െൻറ രേഖകൾ തങ്ങളുടെ വശമില്ലെന്ന്​ കേരള സർവകലാശാലയുടെ വെളിപ്പെടുത്തല്‍ . അതുപോലെ അക്കാദമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ച്​ കൃത്യമായ വിവരം ഇല്ലെന്നും സർവകലാശാല അറിയിച്ചു. കോ​ൺഗ്രസ്​ നേതാവും സിൻഡിക്കേറ്റ്​ അംഗവുമായ ജ്യോതികുമാറിന്​ ലഭിച്ച വിവരാവകാശ രേഖയിലാണ്​ ഇക്കാര്യം പറയുന്നത്​.ഗവര്‍ണറും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങിയ ട്രസ്റ്റിനാണ് ലോ അക്കാദമിക്കുളള ഭൂമി നല്‍കിയിരിക്കുന്നതെന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. ഇൗ ട്രസ്റ്റ് ഇപ്പോൾ നിലവിലില്ല. 1968ലാണ് 11.49 ഏക്കര്‍ ഭൂമി സർക്കാർ ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കുന്നത്. തിനിടെ അക്കാദമിയിൽ സിൻറിക്കേറ്റ്​ ഉപസമിതി നടത്തിയ ​പ്രാഥമിക വിലയിരുത്തലിൽ ഇ​േൻറണൽ മാർക്കിനെ കുറിച്ചും ഹാജർ പരിശോധനയിലെ പൊരുത്തക്കേടുകളെ കുറിച്ചുമുള്ള വിദ്യാർഥികളുടെ പരാതികളിൽ സത്യമുണ്ടെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. മറ്റ്​ രേഖകളിൽ പരിശോധന തുടരുന്ന സമിതി അന്തിമ റിപ്പോർട്ട്​ ന​ാളെ തയ്യാറാക്കും. അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം തുടരുകയാണ്. എന്നാല്‍ എന്തൊക്കെയായാലും താന്‍ രാജിവെക്കില്ല എന്ന നിലപാടിലാണ് ലക്ഷ്മി നായര്‍. അത്പോലെ വിഷയത്തില്‍ മൃദുവായ സമീപനം സ്വീകരിക്കുവനാണ് സര്‍ക്കാര്‍ തീരുമാനവും