ദക്ഷിണ റെയിൽവേ കൺസൾറ്റേറ്റിവ് കമ്മിറ്റി അംഗമായി വി.ഷിജു എബ്രഹാം


കോയമ്പത്തൂർ: ദക്ഷിണ റെയിൽവേ കൺസൾറ്റേറ്റിവ് കമ്മിറ്റി അംഗമായി മലയാളിയായ വി.ഷിജു എബ്രഹാമിനെ നിയമിച്ചു. സേലം റെയിൽവേ ഡിവിഷനിൽ നിന്ന് കോൺഗ്രസ്സ് പ്രതിനിധിയായാണ് നിയമനം.

മാധവറാവു സ്കിന്ധ്യ ഫൗണ്ടേഷൻ ദേശിയ കമ്മിറ്റി ചെയർമാനും കോയമ്പത്തൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ് നിലവിൽ ഷിജു. റെയിൽവേയുമായി ബന്ധപ്പെട്ട പരാതികൾ, നിർദ്ദേശങ്ങൾ എന്നിവ 9496172133 എന്ന ഫോൺ നമ്പറിൽ അറിയിക്കാമെന്ന് ഷിജു അറിയിച്ചു.