മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ ട്രംപിന്‍റെ നിര്‍ദേശം

വാഷിംഗ്ടണ്‍:  മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. മതില്‍ നിര്‍മാണത്തിനുള്ള ഘടന രൂപകല്‍പന ചെയ്യാനായി ഫെഡറല്‍ ഫണ്ടിന് നിര്‍ദേശം നല്‍കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്. മെക്​സികോയിൽ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ മതിൽ കെട്ടുമെന്നത്​​ ട്രംപി​െൻറ തെരഞ്ഞെടുപ്പ വാഗ്​ദാനമായിരുന്നു. ശീയ സുരക്ഷ്‌ക്കു ഭീഷണിയാണെന്നു ട്രംപ് ഭരണകൂടം കരുതുന്ന സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യെമന്‍, സുഡാന്‍, സൊമാലിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച ഉത്തരവുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ചൊവ്വാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ 2000 മൈല്‍ നീണ്ടുകിടക്കുന്ന മതിലാണ്  മെക്സികന്‍ അതിര്‍ത്തിയില്‍  പണിയുക. മതില്‍ പണിയുന്നതിനുള്ള പണം മെക്സികോ നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, അതിർത്തിയിലെ മതിൽ നിർമാണത്തിന് യാതൊരുവിധ സാമ്പത്തിക സഹായവും നൽകില്ലെന്ന് മെക്സിക്കോ പ്രസിഡന്റ് എന്‍റിക്വ് പെനാ നീറ്റോ വ്യക്തമാക്കി. കൂടാതെ നധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളുടെ രീതി അവസാനിപ്പിക്കാനും ഇതിനായി പ്രാദേശിക വികസന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമുണ്ട്​. തേസമയം, കുടിയേറ്റവിരുദ്ധ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി.