ഇന്ത്യാക്കാരായ മുസ്ലീംങ്ങള്‍ക്കും അമേരിക്ക വിസ നിഷേധിക്കുന്നു
ശ്രീനഗര്‍ : മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ മറ്റു രാജ്യങ്ങളിലുള്ള എല്ലാ മുസ്ലീംങ്ങള്‍ക്കും അമേരിക്ക വിസ നിഷേധിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള മുസ്ലീംങ്ങള്‍ക്കും അമേരിക്ക വിസ നിഷേധിച്ചു. രണ്ട് കശ്മീരി കായികതാരങ്ങള്‍ക്കാണ് യു.എസ് വിസ നിഷേധിച്ചത്. ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് വിസ നല്കാന്‍ സാധ്യമല്ല എന്ന രീതിയില്‍ വിവരം ലഭിച്ചത്. ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക സ്നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. ന്യൂയോര്‍ക് സാരാനാക് മേയര്‍ കൈ്ളഡ് റബിഡോയാണ് സുഹൃത്ത് ആബിദ് ഖാന് വിസ നിഷേധിച്ച കാര്യം ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. എല്ലാ രേഖകളും നല്‍കിയിട്ടും വിസ നല്‍കാനാവില്ളെന്ന വിവരമാണ് എംബസിയിലെ വനിത ഓഫിസര്‍ അറിയിച്ചത്. ‘‘ഞങ്ങളുടെ പുതിയ നയം അനുസരിച്ച് വിസ നല്‍കാനാവില്ളെന്ന’’ മറുപടിയാണ് അവര്‍ നല്‍കിയത്- .ആബിദ് ഖാന്‍ അറിയിച്ചതുപ്രകാരമാണ് മേയറുടെ കുറിപ്പ്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ യു.എസ് എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല എന്നും താരങ്ങള്‍ പറയുന്നു.