പ്രവാസത്തോടു വിട ചൊല്ലിയ അന്‍വര്‍ സാദത്തിന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദില്‍ യാത്രയപ്പ് നല്‍കി


റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കര്‍മ്മധീരനായ പ്രവര്‍ത്തകന്‍ അന്‍വര്‍ സാദത്തിന് യാത്രയയപ്പ് നല്‍കി. പതിനാറു വര്‍ഷത്തെ പ്രവാസ ജീവിതത്തോടു വിട പറയുന്ന അന്‍വറിനെ യാത്രയാക്കുന്നു ചടങ്ങില്‍ സാബു ഫിലിപ്പും ,നൗഷാദ് ആലുവയും ചേര്‍ന്ന് ഷാള്‍ അണിയിക്കുകയുംപ്രസിഡന്റ് സ്റ്റാന്‍ലി ജോസ്, സെക്രട്ടറി നാസര്‍ ലെയ്‌സ് എന്നിവര്‍ ഉപഹാരം സമ്മാനിക്കുകയും ചെയ്തു.


മറുപടി പ്രസംഗത്തില്‍ അന്‍വര്‍ സാദത്ത് സംഘടനാ പ്രവര്‍ത്തകര്‍ക്കും, സംഘടനക്കും എല്ലാ ഭാവുകങ്ങളും നേര്‍ന്നു. വികാര നിര്‍ഭരമായ ചടങ്ങില്‍ സിദ്ദീഖ് കല്ലുപറമ്പന്‍, ബഷീര്‍ കോതമംഗലം, സലാം പെരുമ്പാവൂര്‍, മുഹമ്മദാലി മരോട്ടിക്കല്‍, മുഹമ്മദ് കായംകുളം, ഹാരീസ് ചോള, സലിം വട്ടപ്പാറ, മാധ്യമ പ്രതിനിധി ഫൈസല്‍ സി.എം.റ്റി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഹരിദാസ് നീലേശ്വരം സ്വഗതവും നാസ്സര്‍ ലെയ്‌സ് നന്ദിയും പറഞ്ഞ യോഗത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ കുടുംബ സമേതം പങ്കെടുത്തു.