പിണറായി വിജയന്‍ മാപ്പുപറയണം എന്ന് വി എം സുധീരന്‍

നടരാജ പിള്ളയെ അപമാനിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പ് പറയണമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. മന്ത്രിയും എംപിയുമായിരുന്ന നടരാജപിള്ളയെ ബോധപൂര്‍വ്വം തമസ്‌കരിക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്ന് സുധീരന്‍ പറഞ്ഞു. ലോ അക്കാദമിയെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ പിണറായി ചരിത്രത്തെ മറക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് നേതാവില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണിത്. വിദ്യാര്‍ത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമം കരിങ്കാലി പണിയാണെന്നും സുധീരന്‍ പറഞ്ഞു. സർ സി.പി നടരാജപിള്ളയിൽ നിന്ന്​ കണ്ടുകെട്ടിയ ഭൂമിയിലാണ്​ ഇപ്പോൾ ലോ അക്കാദമി നിലനിൽക്കുന്നത്​. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്രമക്കേടുകൾ നടത്തുന്ന ഇൗ സ്​ഥാപനം എന്തിനാണെന്നും സുധീരൻ ​േചാദിച്ചു. നടരാജപിള്ളയുടെ മകൻ വെങ്കിടേശി​െൻറ വീട്​ സന്ദർശിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു സുധീരൻ.

‘മനോമണിയം സുന്ദരനാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത തമിഴ് പണ്ഡിതനും അധ്യാപകനുമായിരുന്ന പ്രഫ. പി. സുന്ദരംപിള്ളയുടെ ഏക മകനും കോൺഗ്രസ് നേതാവുമായ പി.എസ് നടരാജപിള്ളയുടെ മകനാണ് വെങ്കിടേശൻ. ഒരു കാലത്ത് സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 11 ഏക്കർ 41 സെന്‍റ് ഭൂമിയാണ് 1968ൽ ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു സംസ്ഥാന സർക്കാർ നൽകിയത്. സ്വത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയിൽ 1954–55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. 1962ൽ തിരുവനന്തപുരത്ത് നിന്നും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടരാജപിള്ള എം.പിയായിരിക്കുമ്പോൾ 1966ലാണ് മരണമടഞ്ഞത്. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ പിതാവ് സുന്ദരംപിള്ളയിൽ നിന്ന് നടരാജപിള്ളക്ക് ലഭിച്ച ഭൂമി സർക്കാർ കണ്ടുക്കെട്ടുകയായിരുന്നു.