മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല
ന്യൂഡല്‍ഹി: മാര്‍ച്ച് 13 മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന് റിസര്‍വ് ബാങ്കില്‍ റിപ്പോര്‍ട്ട്. രണ്ട് ഘട്ടമായിട്ടാവും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാറുന്നത്. ഇതില്‍ ആദ്യത്തേതു ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച സേവിങസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ധിപ്പിക്കും. രണ്ടാം ഘട്ടമായി മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.
നോട്ട് പിന്‍വലിക്കല്‍ മൂലം താല്‍കാലികമായി സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടായതായും റിസര്‍വ് ബാങ്ക് പറഞ്ഞു. നേരത്തെ ഫെബ്രുവരി ഒന്നുമുതല്‍ തന്നെ കറന്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണം പിന്‍വലിക്കലിന് കൂടുതല്‍ ഇളവുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നത്.