മലയാളികള്‍ ഇനി പാല് കുടിക്കണ്ട; പാല്‍ വില ഒറ്റയടിക്ക് നാല് രൂപ കൂട്ടി

തിരുവനന്തപുരം : കേരളത്തില്‍ പാല്‍ വില ഒറ്റയടിക്ക് ലിറ്ററിന്​ നാലു രൂപ കൂട്ടി . ഇത് സംബന്ധിച്ച് മില്‍മ നല്‍കിയ ശുപാര്‍ശയ്‌ക്ക് മന്ത്രിതല ചര്‍ച്ചയില്‍ അനുമതി ലഭിച്ചു. ക്ഷീര കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം നികത്താനാണ് വില വര്‍ദ്ധിപ്പിക്കുന്നത്. കൂട്ടുന്ന നാല് രൂപയില്‍ 3.35 രൂപ കര്‍ഷകന് നല്‍കാനാണ് ധാരണ. ഇത് സംബന്ധിച്ച അന്തിമതീരുമാനം അല്‍പസമയത്തിനകം ചേരുന്ന മില്‍മ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലുണ്ടാവും. വർധിപ്പിച്ച തുകയിൽ മൂന്നു രൂപ 35 പൈസ കർഷകന്​ നൽകണം. വിലവർധന ശനിയാഴ്​ച മുതൽ പ്രാബല്യത്തിൽ വരും.