ഭര്‍ത്താവിന് പ്രിയം അശ്ലീല വീഡിയോകള്‍ ഭാര്യ കേസുമായി കോടതിയില്‍

കാലം പുരോഗമിച്ചപ്പോള്‍  അശ്ലീലദൃശ്യങ്ങള്‍ ഇപ്പോള്‍ ഏവരുടെയും വിരല്‍ തുമ്പില്‍ ലഭ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച്‌ ചെയ്യുന്നത് ലൈംഗികതയെ കുറിച്ചാണ്. പതിനായിരക്കണക്കിന് ലൈംഗിക സൈറ്റുകളാണ് നിലവില്‍ ഉള്ളത്.ഇവ നിരോധിക്കണം എന്ന് കാട്ടി രാജ്യത്തെ പല കോടതികളിലും പല പല കേസുകള്‍ നിലവിലുണ്ട്.എന്നാല്‍ ഇതുവരെ ഇവ നിരോധിക്കുവാന്‍ സര്‍ക്കാരോ കോടതിയോ ഇടപെട്ടിട്ടുമില്ല. മറ്റു പലതും പോലെ ഇതും രാജ്യത്തെ പൌരന്മാരുടെ അവകാശമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്ന നിലയിലാണ് ചിലപ്പോഴൊക്കെ കാര്യങ്ങള്‍. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതാണ്‌.  അശ്ലീല ദൃശ്യങ്ങളോടുള്ള ഭര്‍ത്താവിന്റെ അമിത ആസക്തി തന്റെ ജീവിതം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സുപ്രീം കോടതയില്‍ ഹര്‍ജിനല്‍കി.  അശ്ലീല സൈറ്റുകള്‍ തന്റെ കുടുംബജീവിതം താറുമാറാക്കിയെന്നും ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കേസ് നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസമുള്ള ആളായിട്ടും വര്‍ഷങ്ങളായി അദ്ദേഹം അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. എല്ലാ ദിവസവും ഇന്റര്‍നെറ്റില്‍  ഇതിനായി ധാരാളം സമയം ചിലവഴിക്കുന്നു. തത്ഫലമായി ഭര്‍ത്താവിന്റെ മാനസികാവസ്ഥയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു, ഇതോടൊപ്പം തന്റെ വിവാഹജീവിതവും  ആകെ തകര്‍ന്നിരിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.