പുതിയ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌ ; കേന്ദ്രത്തിന് തലവേദനയായി പുതിയ വിവാദം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനു തലവേദനയായി വീണ്ടും രണ്ടായിരം രൂപാ നോട്ട്. റിസർവ്​ ബാങ്ക്​ ഗവർണറായി അധികാരമേൽക്കുന്നതിന്​ മുമ്പ്​ തന്നെ 2000 രൂപ നോട്ടിൽ ഉൗർജിത്​ പ​േട്ടലി​െൻറ ഒപ്പ്​ വന്നതാണ് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനും പണിയായിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​ 2000 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുമ്പോള്‍ റിസര്‍വ്‌ ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് രഘുറാം രാജന്‍ ഒഴിഞ്ഞിട്ടില്ലായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ആഗസ്​റ്റ്​ 22നാണ്​ റിസർവ്​ ബാങ്ക്​ പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്​. അച്ചടി ആരംഭിക്കു​േമ്പാൾ രഘുറാം രാജനായിരുന്നു റിസർവ്​ ബാങ്ക്​ ഗവർണർ. സെപ്​തംബർ നാലിനാണ്​ പുതിയ ഗവർണർ ഉൗർജിത്​ പ​േട്ടൽ ചുമതലയേറ്റത്​. അങ്ങനെയെങ്കിൽ 2000 രൂപ നോട്ടുകളിൽ വരേണ്ടിയിരുന്നത്​ അന്ന്​ റിസർവ്​ ബാങ്ക്​ ഗവർണറായ രഘുറാം രാജ​െൻറ ഒപ്പായിരുന്നു. രഘുറാം രാജന്‍ തത്സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പ് ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് എങ്ങനെ നോട്ടില്‍ വന്നു എന്നത് ആശയക്കുഴപ്പുമുണ്ടാക്കുന്നു. റിസര്‍വ്‌ ബാങ്കിന്റെ രണ്ട് പ്രസ്സുകളില്‍ നടത്തിയ അന്വേഷണത്തിൽ നിന്ന് 2000 രൂപ നോട്ടിന്റെ പ്രിന്റിങ് ആഗസ്ത് 22ന് തുടങ്ങിയിട്ടുണ്ട്. അടുത്ത റിസര്‍വ്‌ റിസര്‍വ്‌ ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് 2000 രൂപ നോട്ടിന്റെ അച്ചടിയുടെ ആദ്യം ഘട്ടം ആരംഭിക്കുന്നത്. അന്ന് രഘുറാം രാജനായിരുന്നു ഗവര്‍ണര്‍. ഇതുസംബന്ധിച്ച് റിസര്‍വ്വ് ബാങ്കിനും ധനമന്ത്രാലയത്തിനും മെയിലുകളച്ചെങ്കിലും ഒരു കത്തിനും മറുപടിയുണ്ടായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 രൂപ നോട്ടുകൾ അച്ചടിക്കാനുള്ള നടപടികൾ ജൂണിൽ തന്നെ ആരംഭിച്ചതായി സർക്കാർ പാർലമെൻറിൽ വ്യക്​തമാക്കിയിരുന്നു.അച്ചടി തുടങ്ങി ​ആഴ്​ചകൾക്ക്​ ശേഷമാണ്​ റിസർവ്​ ബാങ്ക്​ ഗവർണറായി ഉൗർജിത്​ പ​േട്ടൽ ചുമതല ഏറ്റെടുത്തിരിക്കുന്നത്​.