നടിയെ ആക്രമിച്ചു എന്ന് കരുതി കേരളത്തിലെ ക്രമസമാധാനം തകര്‍ന്നിട്ടില്ല എന്ന് കോടിയേരി

തിരുവനന്തപുരം : നടിക്ക് നേരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമാണ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് കരുതി സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് പറയുവാന്‍ പറ്റില്ല . കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ മെച്ചപ്പെട്ട ക്രമസമാധാനനിലയാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സർക്കാറിനെ പഴിക്കുന്നത് ഉമ്മൻചാണ്ടിയെക്കാൾ മികച്ച നേതാവാണ് താനെന്ന് വരുത്തിതീർക്കാനാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.