പൊലീസിന്റെ കയ്യില്‍ മാന്ത്രിക വടിയില്ല: ഡിജിപി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: കേസ് തെളിയിക്കാന്‍ പൊലീസിന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്നും നിയമാനുസൃതമായി മാത്രമെ കാര്യങ്ങള്‍ മുന്നോട്ടു നീക്കുകയുള്ളുവെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ കൊച്ചിയില്‍ പിടികൂടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ അവര്‍ മാന്ത്രകരല്ല, കയ്യില്‍ മാന്ത്രിക വടിയുമില്ല.
നിയമാനുസരണം മാത്രമെ അന്വേഷണം നടത്താനാകൂ. ക്രിമിനലുകളെ സംരക്ഷിക്കാന്‍ പലരും ശ്രമിക്കും അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രതിയെ പെട്ടെന്ന് പിടിക്കാന്‍ സാധിച്ചെന്നു വിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പ്രതി പിടിയിലായിട്ടുണ്ട്.
കൂടുതല്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോടതി മുറിയില്‍ വച്ച് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.