യുകെയില്‍ സംഘടിപ്പിച്ച ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ ഓസ്ട്രിയന്‍ മലയാളി ശ്രീജ ചെറുകാടിന് മികച്ച വിജയം


വിയന്ന: ഇംഗ്ലണ്ടില്‍ വിവിധ യൂണിവേഴ്സിറ്റികള്‍ തമ്മില്‍ നടത്തിവരുന്ന മത്സരത്തില്‍ ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ശ്രീജ ചെറുകാടിന് വിവിധ ഇനങ്ങളില്‍ ഉജ്ജ്വല വിജയം. ക്ലാസിക്കല്‍ ഡാന്‍സ് (സോളോ), ക്ലാസിക്കല്‍ ഡാന്‍സ്(ഗ്രൂപ്പ്) എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ശ്രീജ യുകെയില്‍ താരമായത്.


പ്രശസ്ത സൗത്ത്ആംപ്റ്റന്‍ യൂണിവേഴ്‌സിറ്റി ആയിരുന്നു ഈ വര്‍ഷത്തെ കലാവേദി. വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയെ പ്രതിനിധികരിച്ചാണ് ശ്രീജ മത്സരിച്ചത്. വാര്‍വിക്കില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുകയാണ് ശ്രീജ ഇപ്പോള്‍. വിയന്നയില്‍ നിന്നുള്ള സിറിയക്, ലിസി ചെറുകാട് ദമ്പതികളുടെ മകളാണ് ശ്രീജ.