ആറ് കുട്ടികളുടെ മാതാവായ ആമിന മുഹമ്മദ് യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍


യുണൈറ്റഡ് നാഷണ്‍സ്: ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ആമിന മുഹമ്മദ് നിയമിതയായി. നൈജീരിയന്‍ മുന്‍ പരിസ്ഥിതി മന്ത്രിയാണ് ആമിന മുഹമ്മദ്. വികസന പ്രവര്‍ത്തനങ്ങളില്‍ 2012 മുതല്‍ യു.എസ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ഉപദേശകയായി പ്രവര്‍ത്തിച്ചു.

ഡെപ്യൂട്ടി സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വനിതയാണ് ആമിന. ടാന്‍സാനിയന്‍ സ്വദേശി ആശാറോസ് മിഗിരോയാണ് മുമ്പ് ആഫ്രിക്കയില്‍ നിന്ന് നിയമിതയായ ഡെപ്യൂട്ട്ി സെക്രട്ടറി. കൊളംബിയ സര്‍വകലാശാലയില്‍ താല്‍കാലിക പ്രൊഫസറായി പ്രവര്‍ത്തിച്ച ആമിന 2015 നവംബറിലാണ് നൈജീരിയയുടെ പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റത്. നൈജീരിയിലെ ഗോംബെ സംസ്ഥാനകാരിയായ ആമിന ആറു കുട്ടികളുടെ മാതാവാണ്.