അമ്മ നല്‍കിയ ചുമയ്ക്കുള്ള മരുന്നുകഴിച്ച രണ്ടുവയസുകാരന്‍ മരിച്ചു

കര്‍ണ്ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ദീക്ഷിത് എന്ന ബാലനാണ് മരിച്ചത്. കാലാവധി കഴിഞ്ഞ മരുന്നു അമ്മ  രണ്ട് വയസ്സുകാരന് കൊടുത്തതാണ് ദുരന്തത്തിനു കാരണമായത്. അമ്മ തന്നെയാണ്  കുട്ടിക്ക്  ഡേറ്റ് കഴിഞ്ഞ മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചയുടന്‍ കുഞ്ഞിന്റെ  ബോധം പോകുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ഡോക്ടര്‍ ഉണ്ടായരുന്നില്ല . തുടര്‍ന്ന് സമീപത്തെ സ്വകാര്യ   ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് പറഞ്ഞ് കുട്ടിയെ നോക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും താലൂക്ക് ആശുപത്രിയില്‍  എത്തിച്ചു. പക്ഷെ കുട്ടിയെ രക്ഷിക്കാനായില്ല. ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണ് കുട്ടി മരിക്കാന്‍ ഇടയായതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഡോക്ടറുടെ ആനുവാദമില്ലാതെ ഡേറ്റ് കഴിഞ്ഞ മരുന്ന്  കൊടുത്തതാണ് മരണകാരണമെന്ന്  അധികൃതര്‍ പറയുന്നു.