കണ്ണൂരില്‍ നഗരത്തില്‍ പുലി ഇറങ്ങി അവസാനം മയക്കുവെടി വെച്ച് പിടിച്ചു
കണ്ണൂർ : കണ്ണൂര്‍ നഗരത്തില്‍ ഭീതി വിതച്ച പുലിയെ അവസാനം മയക്കുവെടി വെച്ച് പിടികൂടി. വനംവകുപ്പിൻെറയും പൊലിസിൻെറയും സംയുക്ത നീക്കത്തോടെയാണ് ഏറെ നേരം നീണ്ട ആശങ്കകൾക്കൊടുവിൽ പുലിയ കീഴ്പ്പെടുത്തിയത്. പുലിയെ നാളെ വയനാട്ടിലേക്ക് കൊണ്ടുപോകും. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. 8 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ വലയിലാക്കിയത്.കസാനക്കോട്ട താഴെത്തെരുവ് റെയിൽവെ ബ്രിഡ്ജിന് സമീപത്തായിരുന്നു ഇന്നു വൈകുന്നേരം പുലിയിറങ്ങിയത്. നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയായിരുന്നു സംഭവം.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന അധികൃതരുടെ അറിയിപ്പിനെ തുടർന്ന് താഴെത്തെരുവ്, കസാനക്കോട്ട, ആനയിടുക്ക്, ചിറക്കൽക്കുളം പ്രദേശങ്ങളിലെ വീടുകൾ അടച്ചു പൂട്ടിയിരുന്നുതുടര്‍ന്ന് അക്രമാസക്തനായ പുലി ആനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപമുള്ള കാട്ടിൽ ഒളിച്ചു. നൂറു കണക്കിന് ആളുകളാണ് ഇവിടെ തടിച്ച് കൂടിയിരുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയ ശേഷമാണ് പുലിയെ മയക്കുവെടി വച്ച് വീഴ്ത്തിയത്. ഗുഡ്സ് ട്രെയിനിൽ അള്ളിപ്പിടിച്ചാണ് പുലി നഗരത്തില്‍ എത്തിയെത്തിയതെന്നു പറയപ്പെടുന്നു.