തടിയുണ്ട് ആരോഗ്യമുണ്ട് എന്നാലും ജോൺ സീനക്ക് അച്ഛനാകാൻ വയ്യ

റെസ്ലിങ് രംഗത്തെ  ഒന്നാം നമ്പര്‍  താരവും ഹോളിവുഡ് നടനുമായ ജോൺ സീനക്ക്  അച്ഛനാകാൻ വയ്യ എന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങിനെ ഒരാഗ്രഹം വേണ്ടെന്ന്  തന്‍റെ  പ്രിയതമ നിക്കിയോടും  സീന  പറഞ്ഞു. ഏപ്രിൽ 2 ആം തീയതി റെസിൽമാനിയ 33 ആം സീസണിന്റെ വേദിയിൽ റെസ്ലിങ് റിങ്ങിന് അകത്തുവച്ചാണ് ജോൺ സീന നിക്കിയെ എൻഗേജ്മെന്റ് റിങ് അണിയിച്ചത്. 33 വയസുകാരിയായ നിക്കി ബെല്ല റെസ്ലിങ് താരവും മോഡലും ആണ്.  ജോൺ നിക്കിയോട് വളരെ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ടത്രെ “ഞാൻ നിന്നെ വിവാഹം ചെയ്യാൻ വളരേയധികം ആഗ്രഹിക്കുന്നു, എന്നാൽ അതിന്റെ അർത്ഥം ഞാൻ ഒരു കുഞ്ഞിന്റെ അച്ഛൻ ആകാൻ ആഗ്രഹിക്കുന്നു എന്നല്ല, അങ്ങിനെ നീ കരുതുകയും ചെയ്യരുത്.” ജോണിന്റെ ഈ ആവശ്യത്തിന് നിക്കി പരിപൂർണ്ണ സമ്മതം മൂളി.  എന്നാല്‍ വിവാഹം  കഴിഞ്ഞതിനു ശേഷം  എല്ലാ ഭാര്യമാരെയും പോലെ  ജോൺ ആ തീരുമാനം മാറ്റുവാനായി നിക്കി കാത്തിരിക്കുകയാണ് എന്നാണ് ഹോളിവുഡ് പറയുന്നത്.