ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. എത്തിച്ചേര്‍ന്നു: വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്ന വചന പ്രഘോഷണ ശുശ്രുഷയുടെയും പീഡാനുഭവ തിരുക്കര്മങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വചന പ്രഘോഷണ ശുശ്രുഷയ്ക്കും പീഡാനുഭവ തിരുക്കര്മങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ എത്തിച്ചേര്‍ന്ന റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. (Divine Retreat Center, Kenya) അച്ചനെ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, സീറോ മലബാര്‍ സഭ ലീമെറിക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ്, സാജു മേല്‍പറമ്പില്‍ (Retreat Program Coordinator), ടിബി മാത്യു (കൈക്കാരന്‍), ജോബി ജോണ്‍ ചാമക്കാല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.