സാഹസിക സെല്‍ഫി ഭ്രാന്ത് ; ട്രെയിനില്‍ നിന്നും വീണ് നാലുപേര്‍ക്ക് ദാരുണമായ അന്ത്യം

കൊല്‍ക്കൊത്ത : സെല്‍ഫി ഭ്രമം ഭ്രാന്തായി മാറിയപ്പോള്‍ പൊലിഞ്ഞത് നാല് ജീവനുകള്‍. പശ്ചിമബംഗാളിലെ ഹൗറയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തറക്‌നാഥ് മകല്‍ എന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നിതിനിടെയാണ് നാലു  സുഹൃത്തുക്കള്‍ മരിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിനടെ ഡോറിനടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് കാല്‍ വഴുതി താഴേയ്ക്ക് വീണത്. ഇയാളെ രക്ഷിക്കാനായി ട്രെയിനില്‍ നിന്ന് ചാടിയവര്‍ അടുത്ത ട്രാക്കിലേക്കാണ് ചാടിയത്. അപ്പോഴേക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ട്രെയിന്‍ നാലു പേരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു. തറക്നാഥിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.  മുപ്പതും ഇരുപത്തിയഞ്ചും പ്രായമുള്ളവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ തരകനാഥ് മകലിന് ആശുപത്രിയില്‍. സുമിത് കുമാര്‍, സഞ്ജീവ് പൊള്ളൈ, കാജല്‍ സഹ, ചന്ദന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കമ്പാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയിലാണ് വാതിലില്‍ തൂങ്ങി തറക്‌നാഥ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ്  പറഞ്ഞു.