ഡാളസില്‍ ടൈം മെഷീന്‍ കോമഡി ഷോ മെയ് 28-ന്
ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി മെയ് 28-നു ‘ടൈം മെഷീന്‍’ എന്ന കോമഡി ഷോ സംഘടിപ്പിക്കുന്നു.
കേരളത്തില്‍ നിന്നുള്ള പ്രമുഖ കോമഡി, മിമിക്സ്, ഡാന്‍സ് കലാകാരന്മാര്‍ പങ്കെടുക്കുന്ന ‘ടൈം മെഷീന്‍’ നൂറുശതമാനം കാണികളെ തൃപ്തിപ്പെടുത്തുന്ന പ്രോഗ്രാം ആയിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
കൊമേഡിയന്‍ കെ.എസ് പ്രസാദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
കേരള അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ ഷോയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്സിലെ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു മാത്യു (214 293 8851), റോയ് കൊടുവത്ത് (972 569 7165), ടോമി നെല്ലുവേലില്‍ (972 533 7399), ജോണി സെബാസ്റ്റ്യന്‍ (972 375 2232).