ടീച്ചര്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചു ; വിദ്യാര്‍ത്ഥിനി തിരിച്ചടിച്ചു ; അവസാനം ഉഗ്രന്‍ അടിയായി (വീഡിയോ)
അധ്യാപകര്‍ക്ക് മാതാപിതാക്കള്‍ക്ക് നല്കുന്ന ആദരവും ബഹുമാനവും നല്കി വന്നിരുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. വളരെ മുഖ്യമായ ഒരു തൊഴില്‍ സ്ഥാനമാണ് അധ്യാപനം എന്നത്. കാലം മാറിയപ്പോള്‍ ഇതും വെറും കച്ചവടമായി മാറി ഗുരുശിഷ്യ ബന്ധങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോളിതാ പരസ്യമായി ക്ലാസ് മുറിയില്‍ കിടന്നു തല്ലുകൂടുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. ചൈനയിലാണ് സംഭവം. ക്ലാസ് റൂമില്‍ വെച്ച് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥിനിയോട് ദേഷ്യപ്പെടുന്നു. എന്നാല്‍ എന്റെ മുഖത്ത് തല്ലൂ എന്ന് പറഞ്ഞ് വിദ്യാര്‍ഥിനി അധ്യാപികയെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥിനിയെ തല്ലി എന്നാല്‍ വിദ്യാര്‍ഥിനി ഉടനെ തിരിച്ചും തല്ലി പിന്നീട് ഇരുവരും ക്ലാസില്‍ കിടന്നു അടിപിടി കൂടുകയായിരുന്നു.