എം എം മണിക്ക് എതിരെ സാരിയുടുത്ത് അലന്‍സിയറുടെ പ്രതിഷേധം

വൈദ്യുത മന്ത്രി എം എം മണിക്ക് എതിരെ സാരിയുടുത്ത് സിനിമാ താരം അലന്‍സിയറുടെ പ്രതിഷേധം. പൊമ്പിള ഒരുമൈ സമരത്തെ മന്ത്രി എം.എം മണി അധിക്ഷേപിച്ചതിനെതിരെയാണ് അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്. കൂടാതെ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സമരം ചെയ്യുന്ന പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവും താരം പ്രഖ്യാപിച്ചു. നേരത്തെ നരേന്ദ്ര മോദിക്ക് എതിരെ പരസ്യമായ പ്രതിഷേധവുമായും ഇദ്ദേഹം രംഗത്ത് വന്നിരുന്നു. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവി കൂടിയാണ് അലന്‍സിയര്‍.