നാട്ടുഭാഷയുടെ അമിത ഉപയോഗം: മന്ത്രി എംഎം മണിയ്ക്ക് ഉപദേശകന്‍ എത്തുന്നു?

തൊടുപുഴ: പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ മന്ത്രി എംഎം മണിയ്ക്ക് ഉപദേശകനെ നിയമിക്കാന്‍ സിപിഐഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പ്രസംഗങ്ങളും മറ്റും തയ്യാറാക്കുന്നതിനു വേണ്ടി ഒരാളെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്ന് മണി പ്രമുഖ പത്രത്തോട്ട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

എത്രയും പെട്ടെന്ന് ഉപദേശകനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ഒപ്പം എപ്പോഴും ഈ ഉപദേശകന്‍ ഉണ്ടായിരിക്കണമെന്നുമാണ് പുതിയ ആവശ്യം.

മാണിയുടെ രീതി വ്യത്യസ്തമാണ്. എഴുതി തയ്യാറാക്കിയല്ല അദ്ദേഹം പ്രസംഗിക്കുന്നത്. പഴ്സണ്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയും പലപ്പോഴും മാണിയുടെ കൂടെ ഉണ്ടാകാറില്ല എന്നാണ് വിവരം. ഗണ്‍മാനെ മാത്രം കൂട്ടിയാണ് മണിയുടെ പലപ്പോഴും യാത്ര. ഇത് കൊണ്ട് ആരോടും ആലോചിക്കാതെയുള്ള പ്രസ്താവനകളാണ് മണിയെ കുടുക്കിലാക്കുന്നത് എന്ന ആലോചനയാണ് ഒപ്പം സഞ്ചരിക്കുന്ന സഹായിയെ ചുമതലപ്പെടുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്തിന്റെ പിന്നില്‍.