പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
ഡല്‍ഹി: ജമ്മുകാശ്മീരില്‍ പാക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇന്ത്യയുടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിലാണ് രാവിലെ 8.30ഓടു കൂടി നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
അതിര്‍ത്തിയിലുണ്ടായിരുന്ന സൈനികര്‍ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ പാക് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇത് എട്ടാം തവണയാണ്. 2016 നിയന്ത്രണരേഖയ്ക്കു സമീപം 228 തവണ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.