എം.എല്‍.എയും സബ്കളക്ടറും വിവാഹിതരാകുന്നു;തന്റെ വിവാഹക്കാര്യം ശബരീനാഥ് അറിയിച്ചത് ഫേസ്ബുക്കിലൂടെ
തിരുവനന്തപുരം:എംഎല്‍എ കെ.എസ്.ശബരീനാഥും സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു. ഫേസ്ബുക്കിലൂടെ ശബരീനാഥനാണ് തന്റെ വിവാഹക്കാര്യം അറിയിച്ചത്.
വിവാഹത്തെക്കുറിച്ച് നിങ്ങളുടെ സ്‌നേഹം നിറഞ്ഞ അന്വേഷണങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും വിവാഹിതനാകാന്‍ തീരുമാനിച്ച കാര്യം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നുമാണ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ദിവ്യയെ തിരുവനന്തപുരത്ത് വെച്ചാണ് പരിചയപ്പെട്ടതെന്നും തമ്മിലടുത്തപ്പോള്‍ ആശയങ്ങളും ഇഷ്ടങ്ങളിലും സമാനതകളുണ്ടെന്ന് ബോധ്യമായെന്നും ശബനീനാഥന്‍ പറയുന്നു. ഇരുകുടുംബങ്ങളുടെയും ആശീര്‍വാദത്തോടെ വിവാഹം തീരുമാനിച്ചുവെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പിന്നാലെ അറിയിക്കാമെന്നുമാണ് എംഎല്‍എ അറിയിച്ചിരിക്കുന്നത്.
മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന അന്തരിച്ച ജി.കാര്‍ത്തികേയന്റെ മകനും അരുവിക്കരയില്‍ നിന്നുള്ള എംഎല്‍എയുമാണ് ശബരീനാഥന്‍.