ശബരീനാഥ് എംഎല്‍എയും സബ്കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി
അരുവിക്കര എം.എല്‍.എ. ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി. കന്യാകുമാരിയിലെ തക്കല കുമാര കോവിലിലായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ട്. നാളെ അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ വിരുന്ന് നടക്കും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐ.എസ്.ആര്‍.ഒ. ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്.ബി.ടി. ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.