റെയില്‍വേയുടെ പരിഷ്‌കാരം… കൂട്ടാകുന്നത് അന്ധര്‍ക്ക്
കാഴ്ച വൈകല്യമുള്ളവര്‍ക്കു വേണ്ടി റെയില്‍വേയുടെ പുത്തന്‍ കാല്‍വെപ്പ്. ഇനി ട്രെയിന്‍ കോച്ചുകളില്‍ ബെര്‍ത്ത്,സീറ്റ് നമ്പറുകള്‍ അക്കങ്ങളില്‍ എഴുതുന്നതോടൊപ്പം ബ്രെയില്‍ ലിപിയിലും എഴുതും. ഭിന്നശേഷിക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ എ.സി കോച്ചുകളിലാണ് പരിഷ്‌കാരം ആദ്യഘട്ടം തുടങ്ങിയത്.പരീക്ഷണാടിസ്ഥാനത്തിലാണ് എ.സി കോച്ചുകളില്‍ പരിഷ്‌കാരം വരുത്തിയിട്ടുള്ളത്. സീറ്റ് നമ്പര്‍ സൂചിപ്പിക്കുന്ന പ്ലേറ്റില്‍ പതിവ് അക്കങ്ങളുടെ തൊട്ടടുത്തതായാണ് ബ്രെയില്‍ ലിപിയില്‍ അക്കങ്ങള്‍ എഴുതുന്നത്. ഭിന്നശേഷി സൗഹൃദ കോച്ചുകളും റെയില്‍വേ സ്‌റ്റേഷനുകളും ഉടനെ ഉണ്ടാവുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.
മൈസൂരു റെയില്‍വേ സ്‌റ്റേഷനാണ് ഇന്ത്യയിലെ പ്രഥമ അന്ധ സൗഹൃദ റെയില്‍വേ സ്‌റ്റേഷന്‍.റെയില്‍ മാര്‍ഗം രാജ്യത്തിന്റെ വിവിധ കോണുകളിലേയ്ക്ക് സഞ്ചരിക്കുന്ന അന്ധര്‍ക്ക് വലിയൊരാശ്വാസമാകും പദ്ധതി മുഖേനെ ലഭിക്കുക.