അമ്മമാരെ അനുസ്‌മരിക്കാൻ പ്രസംഗമത്സരവുമായി വിയന്നയിലെ വേൾഡ് മലയാളി ഫെഡറേഷൻ
വിയന്ന: മാതൃദിനത്തോട് അനുബന്ധിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷവും പ്രസംഗമത്സരവും സംഘടിപ്പിക്കും. ”അമ്മക്കൊരു സ്തുത്യുപഹാരം” എന്നതായിരിക്കും വിഷയം. മെയ് 14ന് സ്റ്റാറ്റ്ലാവ് പള്ളിഹാളില്‍ വൈകിട്ട് 7 മണിയ്ക്ക് മത്സരങ്ങള്‍ ആരംഭിക്കും.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായിട്ട് രണ്ടു വിഭാഗത്തിലായിരിക്കും മത്സരങ്ങള്‍. 30.04.2002നോ അതിനു മുമ്പോ ജനിച്ചവര്‍ സീനിയേഴ്‌സ് വിഭാഗത്തിലും 01.05.2002ന് ശേഷം ജനിച്ചവര്‍ ജൂനിയേര്‍സ് വിഭാഗമായും കണക്കാക്കപ്പെടും. പങ്കെടുക്കുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ടു മിനുട്ടു വീതം സമയം ഉണ്ടായിരിക്കും. ഇംഗ്ലീഷ്, ജര്‍മന്‍, മലയാളം ഭാഷകള്‍ യഥേഷ്ടം പ്രസംഗത്തിന് തിരഞ്ഞെടുക്കാം.
വിയന്നയില്‍ നിന്നുള്ളവര്‍ക്കോ, മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും വിജയികള്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്: aputhenpurackal@gmail.com









