അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ക്ക് മന്ത്രി തോമസ് ചാണ്ടിയുടെ ആദ്യ ശമ്പളത്തില്‍ നിന്നും പാരിതോഷികം
തിരുവനന്തപുരം: അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മന്ത്രിയുടെ പാരിതോഷികം.
ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍, മൂവാറ്റുപുഴയില്‍ നിന്നും കയറിയ നാല് വയസ്സുള്ള കുഞ്ഞിന് അപസ്മാര ലക്ഷണം ഉണ്ടാക്കുകയായിരുന്നു. ടാക്സി പിടിച്ച് ആശുപത്രിയില്‍ പോകുവാന്‍ മാര്‍ഗ്ഗമില്ലെന്ന് മനസിലാക്കിയ ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍റും, ഡ്രൈവറും ആയ ബിനു അപ്പുക്കുട്ടന്‍, കെ.വി വിനോദ് കുമാര്‍ എന്നിവര്‍ വേണ്ട ഷാഹായം ചെയ്തു കുടുംബത്തെ സഹായിച്ചു.
ഏവര്‍ക്കും മാതൃകയായി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും അസാധാരണമായ മാതൃക പ്രവര്‍ത്തനം നടത്തിയ ബസ് ജീവനക്കാരെ മന്ത്രി പദവിയില്‍ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളത്തില്‍ നിന്ന് 25000 രൂപാ വീതം നല്‍കി ആദരിക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.
കണ്ടക്റും, ഡ്രൈവറുമായ ബിനു അപ്പുകുട്ടന്‍, കെ.വി വിനോദ് കുമാര്‍ എന്നിവരെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പാരിതോഷികം പ്രഖ്യാപിച്ച വിവരം അറിയിക്കുകയും ചെയ്തു. ഇത് സമൂഹത്തിനാകെ മാതൃകയാകണം. ഓരോ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും ഇതുപോലെ തങ്ങളുടെ യാത്രക്കാരോട് പെരുമാറുവാന്‍ പ്രേരണയായി ഇത് മാറണം. ഗതാഗത വകുപ്പ് ജനങ്ങള്‍ക്കാകെ നല്ല സേവനം നല്‍കുന്നതിലൂടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.